Thursday 6 September 2012

എമേര്‍ജിംഗ് കേരളയും സിപിഎം ''കപടതയും''


                                                                                       കേരളത്തിന്റെ നിക്ഷേപകസാധ്യതകള്‍   സംരംഭകരുടെ മുന്നില്‍ അവതരിപ്പിക്കുന്ന എമേര്‍ജിംഗ് കേരള-2012 നെ  മലയാള യുവ സമുഹം പ്രതീക്ഷകളോടെയാണ്  കാണുന്നത്... അഭിസ്ത വിദ്യരായ  യുവ സമുഹത്താല്‍  മലയാളക്കര   അനുഗ്രഹിതമാണ്‌...ഒരു ജോലിയ്ക്ക് അലയേണ്ടി വരുന്ന ലക്ഷക്കണക്കിന്‌ ''യുവതയുടെ വേദന''  IHRD പോലെയുള്ളവയില്‍ പിന്‍വാതില്‍ നിയമനത്തിലുടെ ജോലികള്‍ തരപെടുത്തുന്നവര്‍ക്കു     ഒരുപക്ഷേ, അറിയില്ല....പിറന്ന നാട്ടില്‍ അവസരങ്ങള്‍ നല്‍ക്കുന്ന പദ്ധതികള്‍  യുവത എന്നും  പ്രതീക്ഷകളോടെ ആണ്  നോക്കിക്കാണുന്നത്... . നമ്മുടെ നാട്ടിലും നല്ല വികസനം വരണം ഇനിയിപ്പോ  വികസനവിരോദികളായ കടല്‍ കിളവന്മാര്‍ ചത്തൊടുങ്ങണമെന്നു യുവതക്കു പ്രാര്‍ഥികേണ്ടി വരുമോ? അല്ലെങ്കില്‍ അത്തരം ആളുകളുടെ ''അടിയന്തിരം'' വരെ   കാത്തിരിക്കണമോ??''മാറ്റത്തെ സ്വീകരിക്കുക, തെറ്റാണെങ്കില്‍ പ്രതികരിക്കുക'' കേരള യുവത ആഗ്രഹികുന്നത് അതാണ്. സിപിഎംകാര്‍ക്ക്ഉള്ള ചാവേറും വേട്ട പട്ടിയുമായി കാലം കഴിക്കനുല്ലതല്ല കേരളീയ യുവത്വം.  നഷ്ട്ടപെട്ടുപോയ നമ്മുടെ യുവത്വം തിരിച്ചു വരില്ല. പത്തുവര്‍ഷം മുമ്പ് നടന്ന ജിമ്മില്‍ ഉള്‍ക്കൊണ്ട പാഠങ്ങള്‍ ഉപയോഗിച്ച് എമേര്‍ജിംഗ് കേരളയെ  സംസ്ഥാനത്തിനു  ഗുണകരമാകുവാന്‍വ്യവസായവകുപ്പ് പരിശ്രമിക്കുന്നുണ്ട്. ജിം പൂര്‍ണ അര്‍ത്ഥത്തില്‍ ഒരു വിജയമായിരുന്നു എന്ന്  ഇവിടെ ആരും അവകാശപ്പെടുന്നില്ല. അവിടെ അവതരിപ്പിക്കപ്പെട്ട ചില പദ്ധതികളെങ്കിലും യാഥാര്‍ത്ഥ്യമായി.  ''സ്മാര്‍ട്ട്‌സിറ്റി'' ജിമിന്റെ സന്തതിയാണ്...അത് മറക്കരുത് .2003 ല്‍ യു.ഡി.എഫ്‌. സര്‍ക്കാര്‍ ജിമ്മില്‍ അവതരിപ്പിച്ച്‌ ലോകം സികരിച്ച പലപദ്ധതികളും  നടപ്പില്‍വരുത്താതെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു ശേഷം വന്ന വികസന വിരുദ്ദ വീ.എസ്സ് സര്‍കാര്‍.....വ്യവസായ വകുപ്പ്  മന്ത്രി കുഞ്ഞാലികുട്ടി സാഹിബ്‌  പറഞ്ഞത് പോലെ ''ജിം നടന്നപ്പോള്‍ ഉണ്ടായിരുന്ന കേരളത്തിന്റെ  വികസന പൊതുമനോഭാവം വളരെ മാറിയിട്ടുണ്ട്''. ...http://www.yuvog.com/play/News__Politics/kunjalikutty_mathrubhumi_news_exclusive                  അയല്‍ സംസ്ഥാനങ്ങളെല്ലാം സംരംഭങ്ങള്‍ വഴി വന്‍ സാമ്പത്തിക പുരോഗതി നേടുമ്പോള്‍ കേരളം താരതമ്യേന പിന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.. കേരളത്തിന്‍റെപിന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിന്‍റെ മുഖ്യ കാരണക്കാര്‍ സിപിഎം മാത്രമാണ്.വാണിജ്യ വ്യാപാരരംഗത്ത് പണം മുടക്കാനെത്തുന്നവര്‍ കൊള്ളക്കാരും കള്ളന്മാരുമാണെന്ന് സി.പി.എം കരുതുന്നത്.''നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ അക്രമണോത്സുകവും മനുഷ്യത്വവിരുദ്ധവുമായ കൊടും ചൂഷണത്തിനെതിരെ വിപണിയുടെ സര്‍വ്വസംഹാര വാഴ്ച്ചയില്‍ ജീവിതം വഴിമുട്ടിപ്പോയ സാമാന്യമനുഷ്യരുടെ ഉശിരാര്‍ന്ന സമര മുന്നേറ്റങ്ങളുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും''  എന്ന മാര്‍ക്സിയന്‍ ഉട്ടോപിയന്‍ തിയറിയുടെ അടിസ്ഥാനത്തിലാണത്രെ കേരളത്തിന്‍റെ വികസനത്തിന്‌ എതിരായ സിപിഎം സമീപനം!!!!!!!..  ഇന്ത്യന്‍   മാര്‍ക്‌സിസത്തിന്റെ  കപടമുഖം ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്  വര്‍ത്തമാന കേരളത്തില്‍.. . ഈ  സന്ദര്‍ഭം കൗതുകകരമായ ചില വസ്തുതകള്‍കൂടി നമ്മുടെ മുന്നിലെത്തിക്കുന്നുണ്ട്.  കേരളത്തില്‍  സിപിഎം എവിടെ നില്‍ക്കുന്നു...?  അനേഷണം  രസകരമാണ് ...  സിപിഎം പാര്‍ട്ടിയുടെ നേതാക്കള്‍ മാത്രമല്ല, പാര്‍ട്ടി കമ്മിറ്റിതന്നെ നേരിട്ട് വ്യാപാര സംരംഭങ്ങളില്‍ മുതല്‍മുടക്കുന്നു എന്നിരിക്കെ എമേര്‍ജിംഗ് കേരള-2012 നെ സിപിഎം എന്തിനു വേണ്ടിയാണു എതിര്‍ക്കുന്നത്??? ... .രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ വികസനത്തെ എതിര്‍ക്കുന്ന  ഇടതു പക്ഷം അന്ധമായ വിരോധം വെച്ച് മാത്രമാണ്എമെര്‍ജിംഗ് കേരളയെ  എതിര്‍ക്കുന്നത്..
Photo: എമര്‍ജിംഗ്‌ കേരളയ്‌ക്കു ജിമ്മിന്റെ 'മുഖം'....
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ...!!
 
 ഈ മാസം ആരംഭിക്കുന്ന എമര്‍ജിംഗ്‌ കേരള വ്യവസായ നിക്ഷേപസംഗമം പഴയ ജിമ്മിന്റെ (ഗ്ലോബല്‍ ഇന്‍വസ്‌റ്റേഴ്‌സ് മീറ്റ്‌) തനിപ്പകര്‍പ്പ്‌. 2003 ല്‍ യു.ഡി.എഫ്‌. സര്‍ക്കാര്‍ ജിമ്മില്‍ അവതരിപ്പിച്ച്‌ പരാജയപ്പെട്ട പദ്ധതികള്‍ പൊടിതട്ടിയെടുത്ത്‌ അവതരിപ്പിക്കുന്നതു പഴയ ശില്‍പികള്‍ തന്നെ.

അന്നു വ്യവസായ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാണ്‌ ഇന്നും അതേ സ്‌ഥാനത്ത്‌. വ്യവസായവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്‌ണന്‍ തലപ്പത്തിരിക്കുന്ന കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍, ടി.ആര്‍.കെ.എല്‍. (ടൂറിസം റിസോര്‍ട്ട്‌സ് കേരള ലിമിറ്റഡ്‌), ഇന്‍കെല്‍, എന്നീ സ്‌ഥാപങ്ങളാണ്‌ എമര്‍ജിംഗ്‌ കേരളയിലെ മിക്ക പദ്ധതികളുടേയും നോഡല്‍ ഏജന്‍സികള്‍. ഏറ്റവും കൂടുതല്‍ മുതല്‍മുടക്കു വേണ്ടിവരുന്ന ഹൈസ്‌പീഡ്‌ റെയില്‍ കോറിഡോറിനായി രൂപീകരിച്ച കേരള ഹൈസ്‌പീഡ്‌ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റേയും മാനേജിംഗ്‌ ഡയറക്‌ടര്‍ ഇദ്ദേഹമാണ്‌. ഈ സ്‌ഥാപനങ്ങളില്‍ അംഗങ്ങളായിരിക്കുന്ന പ്രമുഖ വ്യവസായികള്‍ തന്നെയാണ്‌ ജിമ്മിനും നേതൃത്വം നല്‍കിയിരുന്നത്‌.

എമര്‍ജിംഗ്‌ കേരളയില്‍ ഏറെ വിവാദമായ വനഭൂമികളിലെ റിസോര്‍ട്ട്‌ നിര്‍മ്മാണങ്ങള്‍ക്ക്‌ ജിമ്മിലും പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. വാഗമണില്‍ ഹെല്‍ത്ത്‌ റിസോര്‍ട്ട്‌, തെന്മല, അഗസ്‌ത്യവനം, കോന്നി, തട്ടേക്കാട്‌,നെല്ലിയാമ്പതി, പറമ്പിക്കുളം, സൈലന്റ്‌വാലി, മുത്തങ്ങ, ആറളം എന്നിവിടങ്ങളില്‍ സ്വകാര്യ ലോഡ്‌ജുകളും റിസോര്‍ട്ടുകളും നിര്‍മ്മിക്കാന്‍ 2003 ല്‍ പദ്ധതിയിട്ടിരുന്നു. നെല്ലിയാമ്പതിയിലെ 60 ഏക്കറില്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കാനും പദ്ധതിയിട്ടു. ഇതിനായി ലക്ഷങ്ങള്‍ മുടക്കി വാഗമണ്‍ ഡവലപ്പ്‌മെന്റ്‌ സൊസൈറ്റി രൂപീകരിച്ചു. പൂര്‍ണ പരാജയമായ പദ്ധതികള്‍ വഴി ലക്ഷങ്ങള്‍ ചെലവായതു മാത്രം മിച്ചം. ഒരിക്കലും നടപ്പാക്കാനാകില്ലെന്ന്‌ വനംവകുപ്പ്‌ തീര്‍ത്തുപറഞ്ഞ വനഭൂമിയിലെ റോപ്പ്‌വേ നിര്‍മ്മാണവും എമര്‍ജിംഗ്‌ കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഏറെ കൊട്ടിഘോഷിക്കുന്ന കൃഷി വ്യവസായമാക്കാനുള്ള പദ്ധതികളും അന്ന്‌ അവതരിപ്പിച്ച്‌ പരാജയപ്പെട്ടിരുന്നു. 10 കോടിയുടെ ബനാന ചിപ്‌സ് പ്രൊഡക്ഷന്‍ യൂണിറ്റ്‌, 100 കോടിയുടെ നാളികേര സംസ്‌കരണ കേന്ദ്രം, 200 കോടിയുടെ സ്‌പൈസ്‌ ഓയില്‍ എക്‌സ്ട്രാക്ഷന്‍ ഫാക്‌ടറി തുടങ്ങിയവയാണ്‌ അത്‌. ഏറെ വിവാദമുയരുന്ന ചീമേനി താപവൈദ്യുത നിലയത്തിനും അന്നേ പദ്ധതിയിട്ടിരുന്നു.

ജിമ്മില്‍ നടപ്പാക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട തെക്ക്‌-വടക്ക്‌ അതിവേഗ പാതയാണ്‌ ഹൈസ്‌പീഡ്‌ റെയില്‍ കോറിഡോറായി എമര്‍ജിംഗ്‌ കേരളയിലെത്തിയിരിക്കുന്നത്‌. പാത മംഗലാപുരം വരെ നീട്ടിയെന്നുമാത്രം. ഏറ്റെടുക്കുന്ന സ്‌ഥലങ്ങളടക്കം സമാനമാണ്‌. റോഡെന്നത്‌ റെയിലായി മാറി. സംസ്‌ഥാന-ജില്ലാ പാതകളും സ്വകാര്യ കമ്പനികളെക്കൊണ്ട്‌ ബി.ഒ.ടി. മാതൃകയില്‍ വികസിപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നു.

ജിമ്മില്‍ 80 ആയിരുന്ന പദ്ധതികള്‍ എമര്‍ജിംഗ്‌ കേരളയിലെത്തിയപ്പോള്‍ 175 ആയി ഉയര്‍ന്നു. പാണക്കാട്ടെ എജ്യു-ഹെല്‍ത്ത്‌ സിറ്റിയില്‍ 27 പദ്ധതികളും ചില നഗരവികസന പദ്ധതികളുമൊഴിച്ചാല്‍ ബാക്കിയെല്ലാം ജിമ്മിന്റെ തനിപ്പകര്‍പ്പുതന്നെ.

സ്വകാര്യ കമ്പനികള്‍ക്കു വനഭൂമിയും റവന്യൂഭൂമിയും പൂര്‍ണമായി നല്‍കാനും അവരുടെ ഇഷ്‌ടത്തിനു ഭൂമികള്‍ വിനിയോഗിക്കാനും സ്വാതന്ത്ര്യവുമുണ്ട്‌. ഇന്‍കെല്ലിനു നല്‍കുന്ന ഭൂമികളിലെല്ലാം അവര്‍ക്ക്‌ പൂര്‍ണസ്വാതന്ത്ര്യമുണ്ട്‌. ഇന്‍കെല്ലിന്‌ ഭൂമി നല്‍കില്ലെന്ന്‌ റവന്യൂവകുപ്പ്‌ കഴിഞ്ഞദിവസം അറിയിച്ചെങ്കിലും ഇതു വെറുതെയാകുമെന്നാണു മുഖ്യമന്ത്രിയുടെ നിലപാടു സൂചിപ്പിക്കുന്നത്‌.
കേരളത്തിന്‍റെ  വ്യവസായ-ഐ.ടിരംഗത്തിന്റെ രാജാ ശില്പിയായി ചരിത്രംഎഴുതിവയ്കാന്‍ പോവുന്ന നാമമാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെത്... ലക്ഷംകോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ പ്രതീക്ഷിച്ചുകൊണ്ടാണ് ആഗോള വ്യവസായസംഗമം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് വിദ്യാസമ്പന്നരായ 43 ലക്ഷം തൊഴില്‍രഹിതരുണ്ട്. വര്‍ഷംതോറും പതിനായിരക്കണക്കിന് യുവാക്കള്‍ പഠിച്ച് പുറത്തിറങ്ങുന്നു. ഇവര്‍ക്ക് അനുയോജ്യമായ തൊഴിലും മാന്യമായ വേതനവും ലഭിച്ചാല്‍ മാത്രമേ കേരളത്തിന്റെ സാധാരണജീവിതം മെച്ചപ്പെടുകയുള്ളൂ. എമേര്‍ജിംഗ് കേരള-2012ല്‍ വരുന്ന സംരംഭങ്ങള്‍ ഏതെന്നോ അവയുടെ സ്വഭാവമെന്തെന്നോ പുറത്തുവരും മുമ്പ് സിപിഎം എതിര്‍പ്പ് നയവഞ്ചനയുടെയും വര്‍ഗ്ഗവഞ്ചനയുടെയും സുഖമാളികകളില്‍ ഉറങ്ങുകയും ഉറക്കം നടിച്ചിരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ്.... വര്‍ഗരാഷ്ട്രീയവും വര്‍ഗസമരപാതയും വിപ്ലവപരിപാടിയും കയ്യൊഴിഞ്ഞ് സി.പി.ഐ.എം. നടത്തുന്ന  നിര്‍ലജ്ജമായ കീഴടങ്ങലിന്റെയും നാണംകെട്ട വ്യവസ്ഥ അനുരഞ്ജനത്തിന്റെയും നയവ്യതിയാനങ്ങളുടെയും എണ്ണമറ്റ അനുഭവങ്ങളാണ്  മലയാളി  ഇപ്പോള്‍വായികുന്നത്  ...  ബംഗാളിലും കേരളത്തിലും 1990-നു ശേഷം സി.പി.ഐ.എം. സ്വീകരിച്ച നിലപാടുകള്‍ ആരുടെ താല്‍പര്യങ്ങളെയാണ് സംരക്ഷിച്ചിരുന്നത്?????   രാഷ്ടിയമായ അന്വേഷണ൦ ജനവഞ്ചനയുടേയും നയവഞ്ചനയുടേയും  സിപിഎം കഥകള്‍ മാത്രമാണ് പറയുന്നത്... പാര്‍ട്ടി നേതൃത്വത്തിലെ ഒരു പ്രബലവിഭാഗത്തിന്റെ  മുതലാളിത്ത  സമീപനവും സബത്തിനോടുള്ള  അമിതമായ ആഗ്രഹവും  ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നനിലയില്‍ സി.പി.ഐ.എമ്മിനുണ്ടായിരുന്ന സവിശേഷതയെ  ചോര്‍ത്തിക്കളഞ്ഞു...  സി.പി.ഐ.എം. 1964-ല്‍ അംഗീകരിച്ച ജനകീയ ജനാധിപത്യ വിപ്ലവപരിപാടിയില്‍ 2000-ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് വരുത്തിയ ഭേദഗതികള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  മുതലാളിത്ത-സമ്രാജിത്വ കുറു    വെളിപ്പെടുത്തുന്നു ... ജനാധിപത്യഭരണം നിലവില്‍ വന്നാല്‍ വിദേശ ഫിനാന്‍സ് മൂലധനം കണ്ടുകെട്ടുമെന്ന് 1964-ലെ പരിപാടിയില്‍ നിസ്സംശയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2000-ലെ ഭേദഗതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വിദേശ  മൂലധനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സിപിഎം ഭരിക്കുപ്പോള്‍വിദേശ  മൂലധനം അനുവദിക്കു കയും  udf ഭരിക്കുപ്പോള്‍ എതിര്‍കുകയും ചെയുന്നത് സിപിഎം പാര്‍ട്ടിയുടെ കപാടിയമാണ് ... .കഴിഞ്ഞ ഇടതു സര്‍കാര്‍ സ്വകാര്യ കമ്പനികള്‍ക്കു വനഭൂമിയും റവന്യൂഭൂമിയും പൂര്‍ണമായി നല്‍കിയപോയും  ഇഷ്‌ടത്തിനു ഭൂമികള്‍ വിനിയോഗിക്കാന്‍സ്വതന്ത്ര൦നല്‍കി   ''ഇന്‍കെല്ലിനു'' റവന്യൂ ഭൂമി നല്കിയപ്പോയും കിനല്ലുരിലെ ഭുമിയു൦ H.M.T ഭുമിയും  മുതലാളി മാര്‍ക്കു  വീ,എസ്സ് ഭരണകൂടം പണയംവച്ചപ്പോയും അന്ന് ഈ   രാജ്യതാല്പര്യം സിപിഎം-ന് എവിടെയായിരുന്നു?.......ഇന്കെല്‍ എന്നത    കമ്പനി രൂപീകരിച്ചത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരാണ്. അന്ന് എളമരം കരീം ആയിരുന്നു അതിന്റെ ചെയര്‍മ്മാന്‍. , എന്നാല്‍ ഒരു നയാ പൈസയുടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി ആയപ്പോള്‍ സ്വാഭാവികമായും അദ്ദേഹം ഇങ്കെലിന്റെ ചെയര്‍മാന്‍ ആയി. അതില്‍ കണ്ണ് കടി ഉണ്ടായിട്ടു യാതൊരു പ്രയോജനവും ഇല്ല. കൃഷി വ്യവസായമാക്കാനുള്ള   എമേര്‍ജിംഗ് കേരള പദ്ധതികളെ എതിര്‍കുന്നവ്ര്‍ സത്യത്തില്‍ കാര്‍ഷിക മേകലയോട് കടുത്ത അപരാദമാണ്കാട്ടുന്നത്... കാര്‍ഷിക വിളകള്‍ക്ക് ശരിയായ വിലകള്‍ ലഭിക്കാതെ കടം കയറി ആത്മഹത്യ ചെയുന്ന കര്‍ഷകനെ മനസിലാക്കുന്നതില്‍ സിപിഎം പരാജയപ്പെട്ടിരികുന്നു...   ജനാധിപത്യ ഭരണക്രമത്തില്‍ വിദ്യാഭ്യാസം പൊതു ഉടമസ്ഥതയിലായിരിക്കുമെന്ന വ്യവസ്ഥ പിന്‍വലിക്കുകയും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുമെന്ന ഭേദഗതി കൂട്ടിചേര്‍ക്കുകയും ചെയ്തതോടുകൂടി  കേരളത്തില്‍ വന്‍ വിദ്യാഭ്യാസ കച്ചവടത്തിന്  രൂപമാറ്റം വന്ന സി.പി.ഐ.എമ്മിന്റെ സഹായമുണ്ടായി....പാര്‍ട്ടി നിയന്ത്രണ സ്ഥാപനവും  യുവജന സംകടനയുടെ സംസ്ഥാനട്രഷര്‍റും വന്‍ വിദ്യാഭ്യാസ കച്ചവടത്തിന്   പിടിക്കപ്പെട്ട ഐറണി കേരളത്തില്‍ സംഭവിച്ചു. അപചയം സംഭവിച്ച സിപിഎംപാര്‍ട്ടിക്ക് എന്ത് വിപ്ലവകരമായ കടമയാണ് കേരള സമൂഹത്തില്‍ നിറവേറ്റാനുള്ളത് ???? ഈ ചോദ്യ൦ സിപിഎം പാര്‍ട്ടിക്കു മുന്‍പില്‍ ഒരു സമസ്യയായി നിലനില്‍കുന്നു.... .. സിപിഎം പാര്‍ട്ടിയുടെ പുത്തന്‍സാമ്പത്തിക അജണ്ടകള്‍  അക്രമോത്സുകമായി അടിചെല്‍പ്പിച്ചത്തിന്റെ  കഥകളാണ്സിങ്കൂരിനും നന്ദിഗ്രാമിനും പറയാനുള്ളത് . വിദേശി-സ്വദേശി സ്വകാര്യ മൂലധന ശക്തികളുടെ കാര്‍ കമ്പനികള്‍ക്കും കെമിക്കല്‍ ഹബ്ബുകള്‍ക്കും ഇതര വ്യാവസായിക സംരംഭങ്ങള്‍ക്കും വേണ്ടി കര്‍ഷകരെയും സാധാരണ മനുഷ്യരെയും വെടിവെച്ചും വേട്ടയാടിയും ആക്രമിച്ചും കുടിയിറക്കാന്‍  സിപിഎം മുതിര്‍ന്നത്  ഏതു തിയറിയുടെ പേരില്‍ ആണ്?
                                                                                                                                                                   ബംഗാളില്‍ കൊട്ടിഘോഷിച്ചിരുന്ന മൂന്നുപതിറ്റണ്ട് നീണ്ട സിപിഎം ഭരണത്തുടര്‍ച്ച  ജനങ്ങളുടെ ഇടപെടല്‍മൂലം അവസാനിച്ചിരിക്കുന്നു. ബംഗാളിലെ സിപിഎം മാടാബികളെ ജനംതെരുവില്‍ കെട്ടിയിട്ട് തല്ലുകയാണ്.  . കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി രാഷ്ട്രീയമായി സമ്പൂര്‍ണ്ണമായ തകര്‍ച്ചയുലുടേയാണ്  കേരളത്തില്‍ സിപിഎംകടന്നുപോയിക്കൊണ്ടിരിക്കുന്നത്. .
 കേരളത്തില്‍ ഇടതുഭരണകാലത്താണ്  ആദ്യമായി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കപ്പെട്ടത്! സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലകളിലേക്സ്വകാര്യമൂലധനശക്തികള്‍ കയ്യേറുന്നതിന് സഹായകരമായി പ്രവര്‍ത്തിച്ചത്  സി.പി.ഐ.എം.ആയിരുന്നു.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എമേര്‍ജിംഗ് കേരള-2012  ലെ സിപിഎം പറയുന്ന മൂന്നു വിവാദ പദ്ധതികളും ആരംഭിച്ചത്. ആമ്പല്ലൂര്‍ ഇലക്‌ട്രോണിക്‌സ് പാര്‍ക്കിനു 334 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത് വി.എസ് സര്‍ക്കാരാണ്. കൊച്ചി പെട്രോ കെമിക്കല്‍ പദ്ധതി, കൊച്ചി- കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി എന്നിവയാണു മറ്റു രണ്ടു പദ്ധതികള്‍. ഈ തീരുമാനങ്ങളെല്ലാമെടുത്തത് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരാണ്.   പൊതുഗതാഗത സംവിധാനമായ പൊതുനിരത്തുകളെ സ്വകാര്യവല്‍കരിക്കാനും ബി.ഒ.ടി. കുത്തകകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാനും ആദ്യമായി  തയ്യാറായത്  സിപിഎംആണ്. കുത്തകവ്യവസായസ്ഥാപനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക മേഖല SEZ പദവി ഒരുക്കാന്‍ ഇടതുഭരണകാലത്തെ വ്യവസായ വകുപ്പ് നടത്തിയ ഇടപെടലുകള്‍ കുപ്രസിദ്ധങ്ങളായിരുന്നു. കോഴിക്കോട്.കണ്ണൂര്‍ ജില്ലകളില്‍ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി വാങ്ങി കൂട്ടിയ ബിനാമി സോത്തുക്കളെ  കുറിച്ച് ശ്രി.K.M ഷാജിM.LA ഉന്നയിച്ച  ആക്ഷേപങ്ങള്‍ക്കു വേണ്ടപെട്ടവര്‍ മറുപടി നല്കിയിട്ടില്ല ..!നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും മലയോരങ്ങളും കടലോരങ്ങളും കായലുകളുമുള്‍പ്പെടെയുള്ള കേരളത്തിന്റെ സമ്പന്നമായ പാരിസ്ഥിതിക ആവാസവ്യവസ്ഥയേയും, പൊതുസമ്പത്തിനേയും കൊള്ളയടിക്കാനും കയ്യേറാനുമുള്ള മൂലധനമാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെല്ലായിടത്തും ചുക്കാന്‍ പിടിച്ചത് സി.പി.ഐ.എമ്മായിരുന്നു.വികസനവിരുദ്ധ നിലപാടുകള്‍ കൈക്കൊള്ളുകയും പദ്ധതികള്‍ നടപ്പായാല്‍ അതിന്റെ മേന്‍മ പിടിച്ചു പറ്റുകയും ചെയ്യുന്ന അപലപനീയ നിലപാടാണ് സിപിഎം എല്ലാകാലത്തും പിന്തുടരുന്നത്. നെടുമ്പാശേരി വിമാനത്താവള പദ്ധതി വന്നപ്പോള്‍ അതിനെതിരേ രംഗത്തിറങ്ങുകയും തന്റെ ശവത്തിനുമേലെ മാത്രമേ വിമാനത്താവളം സ്ഥാപിക്കാനാവൂ എന്നു പ്രഖ്യാപിക്കുകയും ചെയ്ത എസ്. ശര്‍മ പിന്നീട് വിമാനത്താവളത്തിന്റെ വക്താവും നടത്തിപ്പുകാരനുമായി മാറിയത് കേരളം കണ്ടതാന്.കണ്ണൂരിലെ കണ്ടല്‍കാടുകള്‍  സിപിഎംപാര്‍ട്ടി ടുറിസ൦ റിസോര്‍ട്ട്‌-ന്‍റെ പേരില്‍ നശിപിച്ചപ്പോള്‍ അത് സംരക്ഷിക്കാന്‍ ഒരു മുസ്‌ലിം യൂത്ത് ലീഗ് വേണ്ടിവന്നുവെന്നത് യഥാര്‍ത്തിയമാണ്
ചെറുകിട സഹകരണ സംവിധാനങ്ങളുടെ നടത്തിപ്പില്‍ നിന്നും കോര്‍പ്പറേറ്റ് സ്വഭാവമുള്ള വന്‍കിട വ്യവസായ സംരഭങ്ങളുടെ നടത്തിപ്പുകരായി  സിപിഎംപാര്‍ട്ടി  മാറുന്ന അവസ്ഥയുണ്ടായി. വിനോദവ്യവസായങ്ങളും, പഞ്ചനക്ഷത്ര ഹോട്ടല്‍ വ്യവസായങ്ങളും, ദൃശ്യ മാധ്യമ വ്യവസായവും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ വ്യവസായങ്ങളും, വാണിജ്യ കെട്ടിടസമുച്ചയങ്ങളുമെല്ലാമടക്കം ഏത് സ്വകാര്യ മൂലധനശക്തിയോടും കിടപിടിക്കാവുന്ന സംരംഭകനായി പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവും മാറിത്തീര്‍ന്നിരിക്കുന്നു. ഇത്തരം സംരംഭങ്ങള്‍ക്കായി ഒരു പാരിസ്ഥിതിക വിവേകവുമില്ലാതെ നഗ്നമായ പ്രകൃതി ചൂഷണവും പൊതുമുതല്‍ കയ്യേറ്റവും നടപ്പിലാക്കപ്പെട്ടു. ഫാരിസ് അബൂബക്കറും സാന്റിയാഗോ മാര്‍ട്ടിനും വിജയ്മല്യയുമടക്കമുളള മാഫിയ മൂലധന ശക്തികളുമായുള്ള ചങ്ങാത്തംപോലും E.P ജയരജനാല്‍  ന്യായീകരിക്കപ്പെട്ടു. നായനാര്‍ മ്യൂസിയത്തിനുവേണ്ടി തിരുവേപ്പതിമില്‍ നക്കാ പിച്ച നല്‍കി കൈക്കലാക്കിയപ്പോള്‍, ഗതികിട്ടാതെ ആത്മഹത്യചെയ്ത മില്‍ തൊഴിലാളികളെ സിപിഎം വിസ്മരിച്ചു.                                 , വിദേശഫണ്ടിങ്ങ് ഗവേഷണങ്ങള്‍ കൊണ്ട്  വിപ്ലവപാര്‍ട്ടിയെ  രാജിവന്മാര്‍ ആദര്‍ശ പരിവേഷമണിപ്പിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നയതന്ത്രപ്രതിനിധികളുമായി കേരളത്തിലെ സി.പി.ഐ.എം. സെക്രട്ടറി പിണറായി നടത്തിയ രഹസ്യചര്‍ച്ചകളുടെ വിക്കിലീക്‌സ് രേഖകള്‍ ചിലത്  വിളിച്ചു പറയുന്നുണ്ട്. വിദേശമൂലധനത്തിന് വേണ്ടി അമേരിക്കയ്ക്കു മുന്നില്‍  കൈ നിട്ടുന്നതിന്‍റെ,നാണംകെട്ട വാര്‍ത്തകളാണ് വിക്കിലീക്‌സ് വെളിപ്പെടുത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മനുഷ്യ മനോഭാവത്തിന്റെ പ്രത്യേകതയും കൊണ്ടാണ് കേരളത്തിന് അനുയോജ്യമായ സംരംഭങ്ങള്‍ പോലും വേണ്ടവിധം ഇവിടെ പച്ചപിടിക്കാതെ പോയത്. എമേര്‍ജിംഗ് കേരള സംരംഭത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അന്ധമായി എതിര്‍ക്കുന്നുണ്ട്. ''മുമ്പ് നടത്തിയ ജിമ്മിനേക്കാള്‍ ആപത്കരമാണ്'' എന്ന് അദ്ദേഹം പറയുന്നതുകേട്ടു.എമേര്‍ജിംഗ് കേരള-2012 നെ പ്രതിപക്ഷ നേതാവ് മുന്‍വിധിയേടെയാണ് കാണുന്നത്. . എന്തര്‍ത്ഥത്തിലാണ് ഇത്തരം നാട്ടുപഴമൊഴികള്‍ ഉരുവിട്ടതെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. വികസനകാര്യത്തില്‍ സി.പി.എമ്മിന്റെ  സമീപനം കാലത്തിന്റെ വേഗതയ്‌ക്കൊത്തല്ല . .അഞ്ചുവര്‍ഷംവി.എസ്. അച്യുതാനന്ദന്‍   സംസ്ഥാനം ഭരിച്ചകാലത്ത് കേരളത്തില്‍ ഒരു പദ്ധതിപോലും ഉണ്ടായില്ല.

മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച സ്മാര്‍ട്ട്‌സിറ്റി, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളിന്മേല്‍  വീ.എസ്അടയിരികുകയായിരുന്നു. . പൊതുസ്വത്തും പ്രകൃതിവിഭവങ്ങളും കൊള്ളചെയ്യാതെ നിക്ഷേപവും ജനതാല്‍പര്യവും തുലനംചെയ്ത് എങ്ങനെ സംരംഭങ്ങള്‍ കൊണ്ടുവരാമെന്ന് എമേര്‍ജിംഗ് കേരള-2012 കഴിയുമ്പോള്‍ മനസ്സിലാകും.

7 comments:

  1. Very postive notes Shaheer...Good Article.

    ReplyDelete
  2. പൊതുവില്‍ നല്ല ഒരു ലേഖനം ...അല്പം കൂടി സാവകാശം കാണിച്ചിരുന്നു എങ്കില്‍ കുറേകൂടി ആധികാരികത വരുത്താമായിരുന്നു ....

    ReplyDelete
    Replies
    1. നന്ദി ...തിര്‍ച്ചയായും തങ്ങളുടെ അഭിപ്രായം മുഖവിലക്ക് എടുക്കുന്നു....

      Delete