Friday 9 November 2012

മുസ്ലിംലീഗ്റിലീഫ്,ബി.ജെ. പിയും സിപിഎമ്മും പിന്നെഅമൃതാനന്ദ മഠവും''

 
മനുഷ്യത്വത്തിന്റെ ഒരു കണിക...........

സ്നേഹത്തിന്റെ വീഥിയില്‍  മുസ്ലിം ലീഗ് തളരാതെ മുന്നോട്ട്........

PhotoPhotoമുസ്ലിംലീഗ് ശാഖാതലത്തില്‍ നടത്തുന്ന ലക്ഷക്കണക്കിന് രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ സ്രോതസ്സ് അന്വേഷിക്കണമെന്നു ബി.ജെ പി സംസ്ഥാന പ്രസിഡന്‍റ് വി..മുരളിധരന്റെ പ്രസ്താവന പത്രങ്ങളില്‍ വായിച്ചുതുടങ്ങി നിമിഷങ്ങല്‍ കഴിഞ്ഞപ്പോള്‍ തന്നെ ബി.ജെ പി സംസ്ഥാന സെക്രട്ടറി സുരേന്റ്രന്റെ  പ്രസ്താവനയും വന്നു,''കേരളം കാശ്മീര്‍ ആവുന്നു വെന്നു''..... വി..മുരളിധരന്റെയുംസുരേനന്റ്രന്റെയും പ്രസ്താവനകളിലെ വരികള്‍ പ്രകൊപനപരമാണ്, വര്‍ഗ്ഗിയമാണ്..... എന്നാല്‍ തിരികെയുള്ള  പ്രതികരണങ്ങളില് മാന്യത പുലര്‍ത്താന്‍ ലീഗ് പ്രവര്‍ത്തകര്‍ ശ്രടിചു.... ആ മാന്യതയെ,ലീഗിന്റെ സാംസ്‌കാരിക മാന്യതയെ കേരളത്തിന്റെ പൊതു സമുഹം അഭിനന്തിക്കുന്നുണ്ട്.... . ഏതായാലും വി..മുരളിധരന്റെയും സുരേന്ത്രന്റെയും  പ്രസ്താവന മുഖ വിലക്കു  എടുത്തു അന്വേഷണം നടക്കട്ടെ ........  ആ അന്വേഷണ പരിധിയില്‍ '' അമൃതാനന്ദ മഠവും'' കൂടി ഉള്‍പ്പെടുത്തുവാന്‍കുടി   ബി.ജെ പി നേതാക്കള്‍ പ്രസ്താവന ഇറക്കണം.. കാരണം വിദേശ ഫണ്ട് ഇനത്തില്‍ അമൃതാനന്ദമയി മഠത്തിനും ബിലീവേഴ്‌സ്‌ ചര്‍ച്ചിനും ലഭിക്കുന്നത്  പ്രതിദിനം കോടികള്‍ ആണ്,2010-12 കാലഘട്ടത്തില്‍ ഒരു കോടിയിലധികം വിദേശ സഹായം കൈപ്പറ്റിയ സംഘടനകളുടെ പേര് വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരസ്യപ്പെടുത്തി. കേരളത്തിലുള്ള 143 മത-സാമുദായിക സന്നദ്ധ സംഘടകള്‍ക്കാണ് കോടികളുടെ വിദേശ സഹായം ലഭിക്കുന്നത്

 




മാതാ അമൃതാനന്ദമയി മഠവും ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയും ഇതിലുള്‍പ്പെട്ടിട്ടുണ്ട്. കെ.ടി യോഹന്നാന്റെ ബീലിവേഴ്‌സ് ചര്‍ച്ചിന് 160 കോടി രൂപയാണ് ലഭിക്കുന്നത്. ബിലീവേഴ്‌സ് ചര്‍ച്ചിന് ടെക്‌സാസില്‍ നിന്നാണ് കൂടുതല്‍ ധനസഹായം ലഭിച്ചത്. കുഴല്‍ക്കിണര്‍ കുഴിക്കാനെന്ന പേരില്‍ 17.29 കോടി രൂപ സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാതാ അമൃതാനന്ദമയി മഠത്തിന് 61 കോടി രൂപയാണ് വിദേശ സഹായം ലഭിക്കുന്നത്. 38 രാജ്യങ്ങളിലെ വ്യക്തികളില്‍ നിന്നാണ് മഠത്തിന് പണം ലഭിച്ചത്.
വാരാപ്പുഴ, തൃശൂര്‍, കൊച്ചി, കോട്ടയം, കാഞ്ഞിരപ്പള്ളി, പാല, കോട്ടയം രൂപത തുടങ്ങിയ ക്രൈസ്തവ രൂപതകളും ഇക്കൂട്ടത്തിലുണ്ട്. നെയ്യാറ്റിന്‍കര രൂപത,മധ്യകേരള ഇടവക, കൊല്ലം രൂപത എന്നിവര്‍ക്കും കോടികള്‍ ധനസഹായം ലഭിക്കുന്നുണ്ട്.
കേരളത്തിലെ ഒമ്പത് സംഘടനകള്‍ക്ക് 10 കോടിയിലധികം വിദേശ സഹായം ലഭിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫര്‍ എന്ന സംഘടനയ്ക്കാണ്  ഇതില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 2011-12 കാലഘട്ടത്തില്‍ ഇവര്‍ക്ക് ലഭിച്ചത് 9.6 കോടി രൂപയാണ്.
വിദേശ സഹായം പറ്റുന്ന കേരളത്തില്‍ നിന്നുളള 450 സംഘടനകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ചട്ടങ്ങള്‍ ലംഘിച്ച് പണം കൈപ്പറ്റിയതിനാലാണ് വിലക്കേര്‍പ്പെടുത്തിയത്. മത സംഘടനകള്‍, ആദിവാസി സംഘടനകള്‍, ലൈബ്രറികള്‍, ആശുപത്രികള്‍ എന്നിവ വിലക്കേര്‍പ്പെടുത്തിയവയില്‍പ്പെടുന്നു.
2011-12 കാലയളവില്‍ ഇന്ത്യയിലെ 4139 സംഘടകള്‍ക്കാണ് കോടികള്‍ ധനസഹായം ലഭിച്ചത്. കൂടംകുളം നിലയത്തിനെതിരെ സമരം ചെയ്യുന്ന സംഘടനകള്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍പുറത്തുവിട്ടിരിക്കുന്നത്. ഈകണക്കുകള്‍  ബി.ജെപിസംസ്ഥാന ലീഡര്‍ഷിപ്‌അവഗണിച്ചതില്‍അതിശയമില്ലനമുക്കറിയാംഭക്ഷണവും പാര്‍പ്പിടവും വിദ്യയുനിഷേധിക്കപ്പെട്ടവരുടെ
തടവറയാണ് ഇന്ത്യ..എണ്പതുകോടിയിലേറെ പട്ടിണി പാവങ്ങളുടെ
കൊടും തടവറയാണ് ഇന്ത്യ..ബി.ജെ പി സംസ്ഥാന പ്രസിഡന്‍റ് .മുരളിദരന്‍ ഓര്‍ക്കണം, ഇന്ത്യയില്‍ ലീഗ് ചെയുനത് ഇന്ത്യയെ പട്ടിണിയില്‍നിനും വിമോചിപികാനുള്ള ഒരു ശ്രമം...ഭരണകൂടം നൂറ്റാണ്ടുകളായിഅവഗണിക്കുന്നപാവങ്ങള്‍ക്കിടയില്‍
ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന മനുഷ്യ സ്നേഹമാണ് ലീഗ് നടത്തുന്നത്..      വി.മുരളിധരന്‍ അറിയണം,
മോഹന്‍ദാസ്‌ കരം ചന്ദ് ഗാന്ധിയെവെടിവച്ചു കൊന്ന നാധുറാം ഗോദ്സെയുടെ പാര്‍ട്ടിയല്ല മുസ്ലിം ലീഗ്..
ജനതയുടെ നെഞ്ചു പിളര്‍ത്തി രഥമോടിചു വര്‍ഗീയ വസൂരി പടര്‍ത്തിയ ലാല്‍ കിഷന്‍ അദ്വാനിയുടെ ജോലിയല്ല ലീഗ് ചെയുനത്...
ബാബറി മസ്ജിധ് പൊളിച്ചു
പേ നൃത്തം ചെയ്ത അദ്വാനിയോ വാജ്പെയിയോ
മുരളി മനോഹര്‍ ജോഷിയോ ഉമ ഭാരതിയോ,വര്‍ഗീയ വിഷം ചീറ്റി
ജനങ്ങളെ തമ്മിലടിപ്പിച്ചു മതഭ്രാന്തരായി വിലസുന്ന
താക്കറെമാരോ അശോക്‌ സിംഗാലോ പ്രവീണ്‍ തോഗടിയയോ സുദര്‍ശനോവിനയ് കത്യാറോ,ഒരു ജനതയെ കൂട്ടക്കൊല ചെയ്തു
മുഖ്യമന്ത്രിയായി ഗര്‍വോടെ  ഭരിക്കുന്നനരേന്ദ്ര മോഡിയുമല്ല 
മുസ്ലിംലീഗ് ലീഡര്‍ ഷിപ്‌..ശൂലത്തില്‍ ഭ്രൂണം കോര്‍ത്തെടുത്തു അട്ടഹസിച്ചആര്‍.എസ്‌.എസ്സുകാരുടെ,യുവതികളെ ബലാല്‍സംഗം ചെയ്തു ഗൂഹ്യത്തില്‍ ത്രിശൂലംവരച്ച സംഗപരിവാര്‍കരന്റ്  ജോലിയും ലീഗിന് അറിയില്ല... സി. ഐ.എ ,മൊസാദ് ,ഐ. എസ്‌.ഐ.ഇവരില്‍ നിന്നുംകോടികള്‍ കമ്മീഷന്‍ വാങ്ങി
രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്തുന്ന ആര്‍. എസ്‌. എസ്സ പ്രവര്‍തനമല്ല
മുസ്ലിം ലീഗ് റീലിഫ്..സൊഹ്രബുധിനെയും കൌസര്‍ബിയെയും
പ്രജാപതി തുളസിയേയുംഇഷ്രത് ജഹാനെയും പ്രാനേഷ് കുമാറിനെയുംകൊന്നു കൊലവിളിച്ച
ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷായല്ല മുസ്ലിംലീഗ് നായകര്‍.....
                                                                                                                                മുസ്ലിംലീ
ഗിന്റെതിരെ ബി.ജെപി പറയുന്നതിനെക്കാളും വലുതൊക്കെ സിപിഎം നേതാക്കന്മാര്‍ നിയമസഭയിലും പുറത്തും പറയുന്നുണ്ട്......
അഴീക്കോട് മണ്ഡലത്തിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി km ഷാജി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ആര്‍ദ്രം പദ്ധതിക്കെതിരെ സി.പി.എം നേതൃത്വം അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് എന്തിനുവേണ്ടിയെന്ന് മലയാളിക്ക് അറിയാം..... സിപിഎം പാര്‍ട്ടിയുംവിദേശ ഫണ്ട് ഇനത്തില്‍ പിറകില്‍ അല്ല ,തോമസ് ഐസക്ക് എന്ന നബര്‍വണ്‍ കള്ളന്‍16 കോടി രൂപയാണ് ഹോളണ്ടില് നിന്ന് കൈപ്പറ്റിയത്.  ഡോ. ഐസക്ക് പിഎല്ഡിപി ജോയിന്റ് ഡയറക്ടറായിരുന്ന കാലയളവില് നെതര്ലാന്റ് (ഡച്ച്) സര്ക്കാരില്നിന്നും കോടികള് കൈപ്പറ്റിയത് ഫോറിന് കോണ്ട്രിബ്യൂഷന് റഗുലേഷന് ആക്ട് {എഫ്സിആര്എ} ലംഘിച്ചാണെന്നും, തുകകൈപ്പറ്റിയത്ഗൂഢലക്ഷ്യത്തോടെയാണെന്നും ആരോപനമുണ്ട്. ഹോളണ്ടില് നിന്ന് 16 കോടിയുടെ ആദ്യഗഡു കൈപ്പറ്റിയത് സിപിഎം വനിതാ നേതാവ് ടിഎം സീമയാണ്. വിദേശത്തുനിന്ന് വന്‍ തുക പാരിതോഷികങ്ങളായാല്പോലും കൈപ്പറ്റുമ്പോള് കേന്ദ്രസര്ക്കാരില് അറിയിക്കണമെന്ന ചട്ടം കാറ്റില് പറത്തിയാണ് ഐസക്ക് വന്‍ തുക  കൈപ്പറ്റിയിരിക്കുന്നത്. നെതര്ലാന്റ് സര്ക്കാരില്നിന്നും ലഭിച്ച കോടികള് സംസ്ഥാനത്തിന്റെ ഒരു വികസന പ്രവര്ത്തനത്തിനുമുപയോഗിച്ചിട്ില്ല..                                                                                                                                                                          എല്ലാ നിലക്കും മുസ്ലിം ലീഗിനെ ആക്രമിക്കാന്‍ മുഴുവന്‍ രാഷ്ട്രീയ ശത്രുക്കളും ഒന്നിക്കുമ്പോള്‍ ലീഗിന്റെ ഈ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിഷയത്തിലും സിപിഎം പാര്‍ട്ടിയുംബി.ജെ പിയും ഒന്നിക്കുന്നത് നമുക്ക് കാണാം.. .Photo അന്വേഷണങ്ങള്‍ നടക്കട്ടെ......അതെന്തോ ആവട്ടെ ,മുസ്ലിം സംഘടനകള്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും സിപിഎം- ബി.ജെപി പോലുള്ളവര്‍ക്ക് അവിശ്വസനീയം തന്നെയായിരിക്കും. കാരണം സമ്പത്ത്A,B തുടങ്ങി..Z വരെ നീളുന്ന നിലവറകളില്‍ കെട്ടി പൂട്ടി വെക്കാനുള്ളതാണ് എന്നാണു അവര്‍ മനസ്സിലാകിയിട്ടുള്ളത്. എന്നാല്‍ ഞങ്ങളെ സംബന്തിച്ചിടത്തോളം അതിന്റെ 2.5 ശതമാനം സമൂഹത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ് . അത് കഴിച്ചുള്ള സംഖ്യ മാത്രമേ അത് സമ്പാദിച്ചവന്നു ഉപയോഗിക്കാന്‍ അര്‍ഹതയുള്ളൂ. !!.....Photo
  വര്‍ത്തമാന കേരളത്തിന്റെ സാമുഹിക-ജന സേവന  ചരിത്രത്തില്‍ 'ബൈത്തുറഹ്മ' (കാരുണ്യഭവനം) ഇടം നേടുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേറ്റന്റ്‌ ഞങ്ങള്‍ക് മാത്രം എന്ന് സ്വയം കരുതി അഹങ്കരിച്ചിരുന്ന ഇസ്ലാമിക സമുഹത്തിലെ ചിലര്ക്കും  തലയില്‍ കിട്ടിയ "ചോണ്ട്" തന്നെയാണ്.....  സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനചരിത്രത്തില്‍ വേറിട്ട സംരംഭമാകുകയാണീ ബൈത്തുറഹ്മ പദ്ധതി. അന്തരിച്ച നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കാണ്  കഴിഞ്ഞവര്‍ഷം ആഗസ്ത് അഞ്ചിന് ഈ ഭവനപദ്ധതി തുടങ്ങിയത്  . ഒരു രാഷ്ട്രീയസംഘടന പാവപ്പെട്ടവര്‍ക്കായി ഭവനപദ്ധതി നടപ്പാക്കുക, ഒറ്റ വര്‍ഷം തികയും മുമ്പേ 246 വീടുകളുടെ നിര്‍മാണം തുടങ്ങുക, ഭൂമി ഇല്ലാത്തവര്‍ക്ക് സ്ഥലം ഉള്‍പ്പെടെ വാങ്ങി വീട് പണിതുനല്‍കുക- ഇങ്ങനെയൊരു അപൂര്‍വ സേവനമാതൃക കേരളത്തില്‍ മുസ്‌ലിംലീഗിന് സ്വന്തമാകുകയാണ്....
 സംകടനകള്‍ തമ്മിലുള്ള  മത്സരഇനമായി ഭാവന നിര്‍മാണപദ്ധതിയെ ലീഗ്കാണുന്നില്ല...65വര്‍ഷമായി സാമുഹിക സേവന രംഗത്ത് ലീഗ് ഉണ്ട്...ലീഗ് മാത്രമേ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നള്ളൂ എന്ന് ഇവിടെ ആരും പറയുന്നില്ല... അവരവര്‍ക്ക് കഴിയുന്നത്ര സംഭാവനകള്‍ ഇവിടെ ചെയ്യുന്നുണ്ട്‌.എല്ലാവരുടെയും നല്ല സേവനങ്ങളെ മുസ്‌ലിം ലീഗ് അഭിനന്ദിക്കുകയും ചെയ്യറുണ്ട്....ഞങ്ങള്‍ മാത്രം ശരി യെന്ന''ചിലരുടെ'' നയത്തെ ലീഗ് എതിര്കാറുണ്ട്....ഗള്‍ഫ്‌ സാമ്പത്തിന്റെ മേല്‍ ''സംഘടനഅതിമോഹം''  മുസ്ലിം ലീഗ് കാണിക്കുന്നില്ല ....  പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയങ്ങളില്‍  സമുദായത്തിനും നാടിനും നന്മയുടെ രാഷ്ടിയമാണ് ലീഗ് കാട്ടിയത് ... എന്‍റോസള്‍ഫാന്‍,ചെങ്ങറ,കണ്ടല്‍കാട്, മുതല്‍ നാടിനെ ജനജീവിതം ദുസ്സഹമാക്കുന്ന ജനകീയ പ്രശ്നങ്ങളില്‍ മുസ്ലിംയൂത്ത് ലീഗും എം.എസ്.എഫും നടത്തിയ ഇടപെടലുകള്‍ പൊതു സമുഹം നെഞ്ചിലെടിയത് ചിലര്‍ക് ബെജര് നല്‍കിട്ടുണ്ട്..... അതുപോലെ  ''കോഴിക്കോട് ജില്ലയിലെകുടീവെളള പദ്ധതികളും'' കോഴിക്കോട്തിരുവനന്തപുരംസ്ഥലങ്ങളിലെ C.H സെന്റെറുകളും ഇതല്ലാം ജനങ്ങളെ സേവിക്കാനും സഹായികാനും ഉചിതമായ ഘടകങ്ങളാണെന്ന് മുസ്ലിം ലീഗ് തെളിയിച്ചു.അത് മറ്റുളളവരെയും സ്വാധീനിച്ചിട്ടുണ്ട്. മറ്റുളളവരെ സ്വാധീനിച്ചുകൊണ്ട് ക്രിയാത്മകമായ വഴിയിലൂടെ കൊണ്ടുപോവണം എന്നത് തന്നെയാണ് ജീവകാരുണ്യപ്രവര്‍ത്തനത്തിലുടെ ലക്ഷ്യം ....തിര്‍ച്ചയായും ലീഗിന് ലീഗിന്‍റെതായ ''താല്‍പ്പര്യങ്ങളുണ്ട്'' വിദ്യാഭ്യാസ താല്‍പ്പര്യങ്ങളുണ്ട്..വിദ്യാഭ്യാസ രംഗത്തോട് പുറം തിരിഞ്ഞു നിന്നിരുന്ന സമുദായത്തെ ശക്തമായ ബോധവല്കരണം നടത്തി സ്കൂളിലേക്കും, കോളേജിലേക്കും എത്തിക്കാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തിച്ചു. തിരുവിതാംകൂറില്‍ ഒരു കോളേജ് ഉണ്ടായി നൂറു കൊല്ലം പിന്നിട്ടിട്ടാണ് മലബാറില്‍ ഒരു ഫാറൂഖ് കോളേജ് ഉണ്ടാകുന്നത്, പഠിക്കാന്‍ ആളില്ലാതെ കോളേജ് തുറന്നിട്ടിട്ടു എന്ത് കാര്യം..അക്കാലത്ത് സ്കൂളും കോളേജും ഒക്കെ ഗവര്‍മെന്റ് അനുവദിച്ചാല്‍ തന്നെ ഏറ്റെടുക്കാന്‍ സമുദായ നേതൃത്വം തയ്യാറായിരുന്നില്ലെന്നു ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 70 കളില്‍ പോലും മലബാറിലേക്ക് അനുവദിക്കപ്പെട്ട പല സ്കൂളുകളും ഏറ്റെടുക്കാന്‍ വൈമനസ്യം കാണിച്ചിരുന്നതായും കാണാം. അത്തരം സ്കൂളുകളൊക്കെ ഏറ്റെടുത്തവര്‍ക്ക് സമുദായത്തിനകത്ത്‌ കല്ലേറും കയ്യൂക്കും സഹിക്കേണ്ടി വന്നെങ്കിലും മുന്നേറ്റമുണ്ടായി. മംപാട്ടും, തിരൂരങ്ങാടിയിലും, കൊണ്ടോട്ടിയിലും, പെരിന്തല്‍മണ്ണയിലും ഒക്കെ കോളേജുകള്‍ ഉണ്ടാകുന്നത്, ഈ കോളേജുകള്‍ക്ക് ഒക്കെ പിന്നില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ആണ്.... രാഷ്ട്രീയ താല്‍പ്പര്യം മാത്രമല്ല  അതിനപ്പുറം ഒരുകാര്യം പുണ്യപ്രവര്‍ത്തിയായി തീരാന്‍ ദൈവത്തിന്‍റെ പ്രീതികൂടി മുന്‍നിര്‍ത്തി ചെയ്യുബോഴാണ് അതിനൊരു അര്‍ത്ഥതലംകൈവരിക്കുന്നത്..തിര്‍ച്ചയായും മുസ്ലിം ലീഗ്  പ്രവര്‍ത്തനം കേവലമായ വോട്ടിനുവേണ്ടിയല്ലന്നുംദൈവത്തിന്‍റെ പ്രീതിയ്ക്കുവേണ്ടിമാത്രം  നടത്തുന്ന  പ്രവര്‍ത്തനംമണെന്നും   തെരീയപെടുത്തേണ്ട കാരിയം ലീഗിന് ഇല്ല...   സങ്കടന മല്‍സരങ്ങളില്‍ ജനങ്ങളെ ക്യാന്‍വാസ് ചെയാനുള്ള  ചിലരുടെ ജീവകാരുണ്യപ്രവര്‍ത്തനവും ദൈവത്തിന്‍റെ പ്രീതിയ്ക്കുവേണ്ടിമാത്രം നടത്തുന്ന  മുസ്ലിം ലീഗ്ജീവകാരുണ്യ പ്രവര്‍ത്തനവും രണ്ടും രണ്ടായി പിരിയുന്നതും ഇവിടെയാണ്. ഒരു കാരിയം ഉറപ്പിച്ചു പറയട്ടെ  '' മലബാര്‍ എന്ന പിന്നോക്ക ന്യുനപക്ഷ പ്രദേശവ്വും  പിന്നോക്ക സമുഹവും കേരള മണ്ണില്‍ പുരോഗതിയുടെ പിച്ച വെക്കാന്‍ തുടങ്ങിയതു ലീഗിലുടെയാണ്.''..മുസ്ലിം ലീഗ് വളരെ പ്രധാന്യം നല്‍കിയ കാര്യമായിരുന്നു ജീവകാരുണ്യപ്രവര്‍ത്തനം.അത് തുടങ്ങുന്നത് ഇന്ത്യാ പാകിസ്ഥാന്‍ വിഭജനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമൂഹത്തിന്‍റെ പുറം പോക്കിലേക്ക് വലിച്ചെറിയപ്പട്ടവര്‍ക്ക് കൈതാങ്ങ് നല്‍കി  ഇന്ത്യന്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ കൊണ്ടുവരാനും,പിന്നോക്കത്തിന്റെ വന്‍ ഗര്‍ത്തങ്ങളില്‍ചണ്ടികളെപോലെ ജിവികാന്‍ വിതിക്കപെട്ടവര്‍ക്   അഭിമാനകരമായഅസ്ഥിത്വം  ഒരുക്കികൊണ്ടാണ് ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതും ഇന്നും തുടരുന്നതും. .  ചിലരുടെ ലീഗ് വിരുദ  പ്രസ്താവനകള്‍ തൊണ്ടതൊടാതെ  മലയാളിഎല്ലാം വിഴുങ്ങികൊള്ളും എന്നുകരുതുന്നത്  മൂഢത്തരമാണ്.നല്ലൊരുഭാഗം   തങ്ങളുടെ ചുറ്റുപാടുകള്‍ കൂടി മനസ്സിലാക്കുന്നവരായി സമുഹത്തില്‍ ഉണ്ട് എന്ന് അവര്‍ മനസ്സിലാക്കുക.. കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു രാഷ്ടിയ സംഘടനക്കും ഇത് വരെ നടത്താന്‍ കഴിയാത്ത കാര്യങ്ങളാണ് മുസ്ലിം ലീഗ് നടത്തികൊണ്ടിരിക്കുന്നത്. .ഇന്ത്യന്‍ പാര്‍ലമെന്റില്‍ ന്യുനപക്ഷ പിന്നോക്ക ജനവിഭാഗത്തിന് വേണ്ടി മുഴങ്ങിയ ശബ്ദം
മുസ്ലിം ലീഗ് നേതൃത്വതിറെ മാത്രമാണ് . ഇന്ത്യയില്‍ ഓരോ പൌരനും അവടെ മതം വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും എന്നതിന് പുറമേ അത് പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ഭരണഘടനയില്‍ പൌരന്റെ അവകാശം ആയി എഴുതിച്ചേര്‍ക്കാന്‍ ഖായിടെമില്ലതും പോക്കര്‍ സാഹിബും ഒക്കെ നടത്തിയ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കൊന്‍സ്ടിട്യൂഷനാല്‍ അസംബ്ലി പൌരനു ആ മൌലിക അവകാശം ഇന്ത്യന്‍ ഭരണ ഘടനയില്‍ ലഭിച്ചത് എന്നത് ഏറെ സ്മരനീയo..''അഭിമാനകരമായഅസ്
ഥിത്വം'' ഒരുക്കികൊണ്ടാണ് മുസ്‌ലിം ലീഗ് ഭരതത്തില്‍ രാഷ്ടിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതും ഇന്നും തുടരുന്നതും അപ്പോള്‍ അതിന്‍റെ പേറ്റന്‍റ് ലീഗിന്‍റെ മേല്‍വിലാസത്തിനോടപ്പം മാത്രം ചേര്‍ത്തുവെക്കേണ്ടത് മാത്രമാണ്‌....തങ്ങളുടെ ചുറ്റുപാടുകള്‍ മനസിലാക്കി യഥാര്‍തിയതയുടെ പാകപേടുത്തിയ നേരിന്റെ രാഷ്ടിയമാണ് ലീഗ്
മുസ്ലിം ലീഗ് എന്നാ രാഷ്ട്രീയ പ്രസ്ഥാനം കാരുണ്യ പ്രവര്‍ത്തനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.......ഞങ്ങള്‍ കാരുണ്യ പ്രവത്തനം നടത്തുന്നത് മതമോ ജാതിയോ തൊഴിലോ നിറമോ നോക്കിയല്ല,,,,,മറിച്ച് മനുഷ്യത്വത്തിന്റെ ഒരു ഭാഗമായിട്ടാണ്.....വരുമാനത്തിന്റെ ഒരു ഭാഗം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് നല്‍കി അവരെ ആ കഷ്ടതയില്‍ നിന്ന് രാഷ്പെടുത്തുന്നു.. ..... മുസ്ലിം ലീഗിന്റെ ''കാരുണ്യ പ്രവര്‍ത്തനം'' ഇതൊരു തുറന്ന പുസ്തകമാണ്......സ്വയം മറന്നു കുടുംബത്തിന് വേണ്ടി ജീവിക്കുന്ന പ്രവാസികളുടെയും ഉയര്‍ന്ന ജീവിത സോവ്കര്യമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെയും വരുമാനത്തിന്റെ ഒരു ഭാഗം പാവങ്ങള്‍ക് നല്‍കി സമൂഹത്തില്‍ നിന്ന് ദാരിദ്രത തുടച്ചു നീക്കാന്‍ മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും നടത്തുന്ന ജീവ കാരുണ്യ പ്രവതനത്തെ തളര്‍ത്താന്‍ ഓല പാബുകളുടെ പ്രസ്താവനകള്‍കു കഴിയില്ലന്നത്തിനു ചരിത്രം സാക്ഷിയാണ്..കേരളത്തില്‍ ഇന്ന് കാണുന്ന മുസ്ലിംലീഗ് പ്രസ്ഥാനം സഞ്ചരിച്ചതും വളര്‍ന്നതും ഒരിക്കലും സുഗമമായ പാതയിലൂടെയായിരുന്നില്ല. ഇന്നീ കാണുന്ന രീതിയില്‍ പുരോഗതിയും ഉന്നമനവും ഉണ്ടായതിന് പിന്നില്‍ ലീഗിന്റെ മുന്‍ഗാമികള്‍ സഹിച്ച ത്യാഗങ്ങള്‍ വിവരണാതീതമാണ്. രാഷ്ടിയ എതിരളികളുടെ കയ്യടിയും പ്രശംസാ വാചകങ്ങളും പ്രതീക്ഷിച്ചല്ല   മുസ്ലിം ലീഗിന്റെ റിലീഫ്     നടത്തിയത്. അതവര്‍ക്ക് കിട്ടിയിട്ടുമില്ല. മറിച്ച്, കടന്ന് പോകുന്ന വഴികളില്‍ കല്ലെറിയാനും കൂക്കി വിളിക്കാനും പരിഹസിക്കാനുമായിരുന്നു രാഷിടിയ എതിരളികല്‍ കൂട്ട൦ കൂടി നിന്നത്. ഭാര്യയെയും മക്കളെയും പ്രായമായ മാതാപിതാക്കളെയും വീടുകളില്‍ തനിച്ച് വിട്ട് കിലോമീറ്ററുകളോളം കാല്‍നട താണ്ടി മുസ്ലിം ലീഗിന്റെ മുന്‍ഗാമികളായ  നേതാക്കല്‍  ലീഗിന്റെ പ്രചരണ- പ്രബോധനത്തിനിറങ്ങുമ്പോള്‍ അടിപതറാത്ത രാഷ്ടിയബോധം മാത്രമായിരുന്നു അവരുടെ കൈമുതല്‍. നിസ്വാര്‍ത്ഥവും നിഷ്കളങ്കവും  നിറഞ്ഞ ഒരു മനസ്സും അതിനൊത്ത നിലക്കുള്ള ജീവിത രീതിയുമായിരുന്നു ആ മഹാമനീഷികളുടെ ഊര്‍ജ്ജം. ആദര്‍ശബോധവും നിഷ്കളങ്കമനസ്സുമായി ദൈവത്തെ മാത്രം ഭയപ്പെട്ട്, അവന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് അവര്‍ മുന്നോട്ട് പോയി. അതുകൊണ്ടു തന്നെ ദൈവത്തിന്റെ സഹായം ഹരിത രാഷ്ടിയത്തിനു വേണ്ടുവോളം കിട്ടിയിരുന്നു. .  സത്യത്തിന്റെ വാഹകരായി ഒരു കൊച്ചുസംഘം എക്കാലത്തുമുണ്ടാകുമെന്ന ദൈവികാധ്യാപനം ലീഗിന് ഊര്‍ജ്ജ൦ പകരും...
ഇനിയെങ്കിലും ബി ജെ പി-സിപിഎം നേതാക്കള്‍. മനുഷ്യക്കോലം വെച്ച് കൊണ്ട് മനുഷ്യത്വം അശേഷം ഇല്ലാതെ മുസ്ലിം ലീഗിന്റെ റിലീഫ് പ്രവര്‍ത്തനങ്ങല്‍ക്കെതിരെ സംസാരിക്കരുതു.... ''മോഡിയുടെ ബിജെപികും  ജയരാജന്റെ സിപിഎംനും  മാനുഷിക വികാരങ്ങള്‍ വാക്കിലും പ്രവര്‍ത്തികളിലും പാടില്ലായെന്ന നിയമം വല്ലതും  അവരുടെ പാര്‍ട്ടി ബൈലോയില്‍ ഉണ്ടോ?''! മലയാളിയുടെ സംശയമാണ് ഇതു.....
മുസ്ലിം ലീഗ് നടത്തുന്നത് റിലീഫ് പ്രവര്‍ത്തനങ്ങള്‍ അല്ലന്നും അതിനെ തീവ്ര വാദത്തോടും കള്ള നോട്ടു വ്യവസായത്തോടും ബന്ധിപ്പിക്കാന്‍  പ്രസ്താവനകള്‍ ഇറക്കിയവര്‍ വിദേശ നാടുകളില്‍ ജീവിതം ഹോമിക്കുന്ന ലക്ഷക്കണക്കിന്‌ പ്രവാസികളും ജന്മ നാട്ടില്‍ തന്നെ ജീവിക്കുന്നവരും അടക്കം എല്ലാവരും അശരണരെയും ആലംബ ഹീനരെയും മനസ്സില്‍ നിന്ന് ഇനിയും പാടെ പറിച്ചെറിഞ്ഞിട്ടില്ലാ എന്നതിന്റെ പ്രകടമായ തെളിവാണ്  മുസ്ലിം ലീഗിന്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍. അതൊക്കെ കാണാന്‍   ബി ജെ പി-സിപിഎം ലീഡര്‍ ഷിപ്പിന് മനുഷ്യന്റെതു പോലുള്ള കണ്ണുണ്ടായാല്‍ പോരാ...മനുഷ്യന്റെ വേദനകളും അവയനുഭവിക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസം പകരുന്നതിലെ പുണ്യവും നിര്‍വൃതിയും അറിയണമെങ്കില്‍ മനുഷ്യത്വത്തിന്റെ ഒരു കണികയെങ്കിലും ഉള്‍കൊള്ളുന്ന മനസ്സ് വേണം.
.