Thursday, 27 September 2012

എന്‍റെ സി എച്

 '' കാലമാ൦  ജവനാശുത്തിന്‍റെ കാല്‍ പെരുമാറ്റത്തിനു കതോര്‍ക്കാതെ മുഡ സങ്കല്പങ്ങളില്‍ മുടിപുതച്ചുറങ്ങിയ'' [ എം. സിയോട് കടപാട്] ഒരു സമുഹത്തെ.......  ആരാന്റെ വിരകുവെട്ടിയും,വെള്ളം കൊരികളുമായി മാറെണ്ടിയിരുന്ന ഒരു സമുദായത്തെ മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ്   തുയിലുണര്‍ത്തിയ നവോത്ഥാനത്തിന്‍റെ ഉണര്‍ത്തു പാട്ടുകാരനാണ് എന്‍റെസി എച്...........           

 

കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന ഗ്രാമത്തിൽ 1927 ജൂലൈ 15ന് പായമ്പുനത്തിൽ അലി മുസ്ലിയാരുടെയും മറിയുമ്മടെയും മകനായി ഒരു സാധാരണ കുടുംബത്തിലാണ്  എന്‍റെസി.എച്ച്. ജനിച്ചത്‌... ,വിശപ്പിന്‍റെ രുചി ആസ്വദിച്ചു  വളര്‍ന്ന എന്‍റെ  സി എച്
ചവിട്ടി കയറാത്ത പടവുകളോന്നുമുണ്ടായില്ലാ ഈ സസ്യ കോമാള സുന്ദര മലയാള മണ്ണില്‍.....
മുന്സിപല്‍ കൌണ്‍സിലര്‍ മുതല്‍ പാര്‍ലിമെന്റ് അംഗം വരെ ....
നിയമസഭാ സ്പീകര്‍ മുതല്‍ മുഖ്യമന്ത്രി പദം വരെ .....
 പ്രദേശിക റിപ്പോര്‍ട്ടെറില്‍ നിന്നും പത്രാധിപരിലേക്ക്.....  അപ്പോഴുംഅഴിമതിയുടെ  കറ പുരളാത്തവനായി  എന്‍റെ സി.എച്ചിനെ ലോകം  വാഴ്ത്തി......
 മുഖ്യമന്ത്രിയായിരുന്ന എന്‍റെ സി.എച്ച്. മുഹമ്മദ് കോയ (ജൂലൈ 15, 1927 - സെപ്റ്റംബർ 28, 1983). കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു... .

 ഞങ്ങളുടെ ''ദേശകുറു'' അളക്കാന്‍ വന്നവരോട് ഭാരത്തിന്റെ  സ്വതന്ത്ര സമര രണഭൂമികയിലെ ഒരു പിടി മണല്‍ വാരി മണത്തു നോക്കാന്‍ പറഞ്ഞ ആണാണ് എന്‍റെ സി.എച്........
 മറ്റുള്ള  സമുദായത്തിന്‍റെ ഒരു മുടിഇഴനാരു എന്‍റെ സമുദായത്തിന് ആവശ്യമില്ലന്നുംഎന്നാല്‍ എന്‍റെ സമുദായത്തിന്റെ അവകാശത്തിന്റെ ''കടുകിന്‍ തൂക്കം'' വിട്ടു കൊടുക്കില്ലെന്നും പ്രഖ്യാപിച്ച ഉശിരന്നാണ് എന്‍റെ  സി.എച്......... നാഗ്പൂരില്‍ RSS നേതാവിന്‍റെ മഹത് വചനം എഴുതിയ മൌദുദികള്‍
 ജിവികുന്ന വര്‍ത്തമാനത്തില്‍[http://www.indiavisiontv.com/2012/09/26/114917.html#.UGMa-QZNDAQ.facebook ]  ''ബഹറില്‍ [കടലില്‍] മുസല്ലയിട്ടു നമസ്കരിചാല്‍ പോലും  RSS-നെ വിശ്വസിക്കിലന്നു''  പറഞ്ഞവാനാണ് എന്‍റെ  സി.എച്......
ചത്ത കുതിരയാണ് മുസ്‌ലിം ലീഗ് എന്ന്  പറഞ്ഞ പണ്ഡിറ്റ് നെഹ്രുവിന്റെ
മുഖത്തേക്ക് വിരല്‍ ചൂണ്ടി '' മുസ്‌ലിംലീഗ്ചത്ത കുതിരയല്ല ഉറങ്ങികിടക്കുന്ന സിംഹമാണു '' എന്ന് പറഞ്ഞ പടനായകനാണ്  എന്‍റെ  സി..എച് ചവിട്ടി മെതിക്കപ്പെട്ട ഒരു സമുദായത്തെ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയിൽ കൊണ്ടുവന്നു എന്നതാണ്  എന്‍റെ സി.എച്ചിന്റെ ഏറ്റവും വലിയ സംഭാവന. നല്ല വാഗ്മി എന്ന പേരു സമ്പാദിച്ച എന്‍റെ സി.എച്ചിന്റെ നർമവും ചിന്താശകലങ്ങളും കലർന്ന പ്രസംഗങ്ങൾ കേൾക്കാൻ ആളുകൾ പാ‍തിരാവുവരെ കാത്തിരിക്കുമായിരുന്നു. 1967 മുതൽ 1972 വരെ ലോക്സഭാംഗമായിരുന്ന   എന്‍റെ സി.എച് അവിടെയും  മായാത്ത മുദ്ര പതിപ്പിച്ചു.

 നാവില്ലാത്തവന്റെ നാവായ ''ചന്ദ്രിക''യുടെ ജീവാത്മാവാണുപത്രാധിപരായ എന്‍റെ  സി എച് ...
കാലിക്കറ്റ് സര്‍വകലാശാലയും  കൊച്ചിന്‍ ശാസ്ത്ര സര്‍വകലാശാലയും  കൈരളിക്കു സമ്മാനിച്ച  എന്‍റെ സി എച്  കേരളത്തിന്റെ
ഭാവികാലത്തെ സുരക്ഷിതമാക്കി  .....മത മൈത്രി കാത്തു സൂക്ഷിക്കുന്നതില്‍ സദാ ജഗ്രതനായിരുന്ന എന്‍റെ  സി എച്
സ്വന്തം ജീവന്‍ പോലും ആസിഡ്‌ വീണു പൊള്ളി പുകഞ്ഞപ്പോഴും
സമാധാനം കാത്തു സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്തവാനാണ്...  CHM എന്നത്ക്രിസ്തവ[C] ഹിന്ദു[H] മുസ്ലിം [M] പ്രതീകമെന്നു  മാളോവര്‍ പാടിപുകഴ്ത്തിയ എന്‍റെ സി എച്  [ ജനാസ നമസ്കാരം]
സി.എച്ച്. മുഹമ്മദ്കോയ


കേരളത്തിന്റെ 9-ആമത്തെ മുഖ്യമന്ത്രി
ഔദ്യോഗിക കാലം
ഒക്ടോബർ 12, 1979 - ഡിസംബർ 1, 1979
മുൻ‌ഗാമിപി.കെ. വാസുദേവൻ നായർ
പിൻ‌ഗാമിഇ.കെ. നായനാർ

ജനനം1927 ജൂലൈ 15(1927-07-15)
അത്തോളി, കോഴിക്കോട്, കേരളം
മരണംസെപ്റ്റംബർ 28 1983
ഹൈദരാബാദ്
പൗരത്വംഇന്ത്യൻ
രാഷ്ട്രീയ പാർട്ടിമുസ്ലീം ലീഗ്
ജീവിത പങ്കാളിആമിന
സ്വദേശംഅത്തോളി, കോഴിക്കോട്

No comments:

Post a Comment