Saturday, 26 January 2013

കമലഹാസന്റെ വിശ്വരൂപം

കമലഹാസന്റെ വിശ്വരൂപം......മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇസ്ലാമും , ലോകത്തിനു മാതൃകയായി,ഇസ്ലാമിക  വിശ്വാസത്തിന്‍റെ മഹത്വവും, പുണ്യവും , രണ്ടര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു കമലഹാസന്‍റെ സിനിമ കൊണ്ട് ഇല്ലാതാവുമോ, മതചിന്ത വേരറ്റു പോകുമോ ?? എന്ന്  ഫേസ് ബുക്കില്‍  ഒരു സുഹ്രത്  പോസ്റ്റ്‌ ഇട്ടു ... ഞാന്‍ ആ വാദഗതികാരന്‍ അല്ലാത്തതിനാല്‍ ഇതു മായി  ബന്തപെട്ടു  ഒരു കുറിപ്പ് എഴുതുനു ... ..  സത്യമായ ഒരു വിശ്വാസത്തെ , തെറ്റായ ആശയപ്രചരണം കൊണ്ട് ഒരിക്കലും നശിപ്പിക്കാന്‍ പറ്റില്ല ... കമലഹാസന്റെ വിശ്വരൂപം എന്ന സിനിമ  ഇന്ന്  ഏറെ വിവാദങ്ങള്‍ സ്രീശ്ടിചിരിക്കുകയാണ്... താലിബാനിസതേയും അഫ്ഘാന്‍ ഭീകരതെയെയും  ആണ് വി ശ്വരൂപം എന്ന സിനിമ    വിമര്‍ശികുന്നതെങ്കില്‍ അതിനെതിരെ കാണിക്കുന്ന ഈ എതിര്‍പ്പ് തികച്ചും അടിസ്ഥാന രഹിതമാണ് എന്നാണ്  എന്റെ അഭിപ്രായം. അഫ്ഗാനും താലിബാനും  മാത്രമല്ല  അഹമ്മദാബാദും , സൂറത്തും, മീറത്തും, ജബല്‍പൂരും, ഭാഗല്‍പൂരും, മുംബൈയും ഗുജറാത്തും ഒറീസയും അടക്കം  സിനിമഗലക്  പശ്ചാത്തലമാക്കണം.. മുംബൈയിലും  ഗുജറാത്തിലും പിടഞ്ഞു മരിച്ച പതിനായിരകണക്കിന് ഇന്ത്യക്കാരുടെ പശ്ചാത്തലം ഉലകനായകന്‍ സിനിമക്കായി  തിരഞ്ഞെടുക്കണം .   ഇവിടെ  എതിര്‍പ്പുയരന്‍  കാരണമെത്തു ...ഈ സിനിമ കണ്ടവരും  ഇതിന്റെ  പ്രിവ്യു  കണ്ടവരും  ഇസ്ലാമിക  സമുഹത്തിന്റെ പല ചിഹ്നങ്ങളെയും  വളരെ മോശമായി ഭീകരതെയുടെ പര്യായമായി അതില്‍ കാനികുന്നുണ്ട് എന്നാണ് പറയുന്നത്...  ആക്രാമാനങ്ങളും  കൊലപാതകങ്ങളും  നടത്തുമ്പോഴും ഖുറാന്‍ വചനങ്ങള്‍ ഉരുവിടുക, ഇസ്ലാമിക അടയാളങ്ങള്‍ കാണിക്കുക  തുടങ്ങിയവ ഈ സിനിമയില്‍  കാണിക്കുന്നു ..  .കമലഹാസന്  ന്യായികരനവുമായി വന്നത്   താലിബാന്‍ തീവ്രവാദികള്‍ അത് ചെയ്യുന്നു എന്നാണ്.... താലിബാനെ തള്ളി പറയുന്നവരാണ് മുസ്ലിംബഹുഭുരിപക്ഷവും.. താലിബാന്‍ അങ്ങിനെ കാനികുന്നുവെങ്കില്‍ അതും ഖുറാനെ അവഹേളികലാണ്  എന്നത്  അവിതര്‍ക്കിതമാണ് ..  എന്നാല്‍ താലിബാനെ  എതിര്‍ക്കാന്‍ഖുറാന്‍ശരിഫിനെ കുടി അവഹെള്ളിക്കുക എന്നതിനു  ഏതൊരു  ന്യായികരനവുമില്ല,,അത് പ്രതിശേതകരം തന്നെയാണ്... RSSന്റെ  വിചാരധാര  പോലെയുള്ള    ഒരു താലിബാന്‍ സങ്കടന  ഗ്രന്ഥമല്ല വിശുത  ഖുറാന്‍... കമലഹാസന്‍ താലിബാനെ  വിമര്‍ശിച്ചോട്ടെ .... മുസ്ലിം സമൂഹം പവിത്രമായി കരുതുന്നതിനെ കളിയാക്കുകയും മോശമായി ചിത്രീകരികുകയും ചെയ്യാന്‍ പാടില്ലായിരുന്നു....ശിവസേനയും  RSS ഉം ഭഗവത്ഗിദ യെ ഉച്ചരിക്കുനത് കൊണ്ട് ഭഗവത്ഗിദയെയും അമേരിക്കന്‍  സാബ്രാജിത്തം  ബൈബിള്‍ ഉച്ചരിക്കുനത് കൊണ്ട് ബൈബില്ലിനെയും മോശമായി ചിത്രീകരിക്കാന്‍ കഴിയുമോ???രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും അഴിച്ചുവിട്ട ഭീകരസംഘം ആര്‍.എസ്.എസ് കാര്യാലയങ്ങളില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തതായി എന്‍.ഐ.എ  പറയുന്നലോ ??? ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാങ്ങാന്‍ അജ്മീര്‍ ശരീഫ് സ്ഫോടനക്കേസിലെ പ്രതിയും സംജോതാ എക്സ്പ്രസ് സ്ഫോടനക്കേസിലെ സാക്ഷിയുമായ ഭരതിനോടൊപ്പം താന്‍ ഇന്ദ്രേഷില്‍നിന്ന് 50,000 രൂപ വാങ്ങിയിരുന്നതായി സുനില്‍ ജോഷി സ്വാമി അസിമാനന്ദയോട് പറഞ്ഞിരുന്നു. ചോദ്യംചെയ്യലില്‍ ഭരത് ഇതു സമ്മതിച്ചിട്ടുണ്ട്. നാഗ്പൂരിലെ കാര്യാലയത്തില്‍ വച്ച് ഇന്ദ്രേഷ് കുമാര്‍ ജോഷിക്ക് 50,000 രൂപ നല്‍കിയെന്നും ഭരത് പറഞ്ഞു.ആര്‍.എസ്.എസ് കാര്യാലയങ്ങളിലും ആസൂത്രണം നടന്നു: എന്‍.ഐ.എ


ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും അഴിച്ചുവിട്ട ഭീകരസംഘം ആര്‍.എസ്.എസ് കാര്യാലയങ്ങളില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തതായി എന്‍.ഐ.എ. ഭീകരസംഘത്തിന്റെ തലവനായിരുന്ന ആര്‍.എസ്.എസ് പ്രചാരകന്‍ സുനില്‍ ജോഷി 2006 മെയില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിനെ നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ സന്ദര്‍ശിച്ചിരുന്നു. 

ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാങ്ങാന്‍ അജ്മീര്‍ ശരീഫ് സ്ഫോടനക്കേസിലെ പ്രതിയും സംജോതാ എക്സ്പ്രസ് സ്ഫോടനക്കേസിലെ സാക്ഷിയുമായ ഭരതിനോടൊപ്പം താന്‍ ഇന്ദ്രേഷില്‍നിന്ന് 50,000 രൂപ വാങ്ങിയിരുന്നതായി സുനില്‍ ജോഷി സ്വാമി അസിമാനന്ദയോട് പറഞ്ഞിരുന്നു. ചോദ്യംചെയ്യലില്‍ ഭരത് ഇതു സമ്മതിച്ചിട്ടുണ്ട്. നാഗ്പൂരിലെ കാര്യാലയത്തില്‍ വച്ച് ഇന്ദ്രേഷ് കുമാര്‍ ജോഷിക്ക് 50,000 രൂപ നല്‍കിയെന്നും ഭരത് പറഞ്ഞു.

1999ല്‍ മധ്യപ്രദേശിലെ ദുങ്കര്‍ഗാവോണിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ ജോഷിയും മറ്റു രണ്ടുപേരും ഡിറ്റൊണേറ്ററുകള്‍ പരീക്ഷിച്ചതിനും സാക്ഷികളുണ്ട്. അജ്മീര്‍ സഫോടനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രധാന ചര്‍ച്ചകളെല്ലാം നടന്നത് ജാര്‍ഖണ്ഡിലെ മിഹിജാം ആര്‍.എസ്.എസ് കാര്യാലയത്തിലാണ്.

2007 ഡിസംബര്‍ 29ന് സുനില്‍ ജോഷിയെ കൊന്നതിനുശേഷം തോക്കുകളും ഇലക്ട്രിക് വയറുകളും ദണ്ഡുകളും അടങ്ങിയ രണ്ട് ബാഗുകള്‍ മധ്യപ്രദേശിലെ ദെവാസിലുള്ള ആര്‍.എസ്.എസ് കാര്യാലയത്തില്‍ സൂക്ഷിച്ചതിനും സാക്ഷിയുണ്ട്. രാംജി കല്‍സാംഗ്രെ എന്ന ആര്‍.എസ്.എസ് നേതാവ് ഇതിലൊരു ബാഗ് എടുക്കുകയും മറ്റൊന്ന് നര്‍മദാ നദിയില്‍ കളയുകയും ചെയ്തുവെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ഒരു കേസിലും പ്രതിയല്ലെങ്കിലും ഇന്ദ്രേഷ് കുമാര്‍ അന്വേഷണ ഏജന്‍സികളുടെ സജീവ നിരീക്ഷണത്തിലാണ്. 

വിവിധ സ്ഫോടനക്കേസുകളിലെ 10 പ്രതികള്‍ ആര്‍.എസ്.എസുകാരാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും വെളിപ്പെടുത്തിയിരുന്നു.
.1999ല്‍ മധ്യപ്രദേശിലെ ദുങ്കര്‍ഗാവോണിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ ജോഷിയും മറ്റു രണ്ടുപേരും ഡിറ്റൊണേറ്ററുകള്‍ പരീക്ഷിച്ചതിനും സാക്ഷികളുണ്ട്. അജ്മീര്‍ സഫോടനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രധാന ചര്‍ച്ചകളെല്ലാം നടന്നത് ജാര്‍ഖണ്ഡിലെ മിഹിജാം ആര്‍.എസ്.എസ് കാര്യാലയത്തിലാണ്.
വിവിധ സ്ഫോടനക്കേസുകളിലെ 10 പ്രതികള്‍ ആര്‍.എസ്.എസുകാരാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും വെളിപ്പെടുത്തിയിരുന്നു. ഇവിടെആര്‍.എസ്.എസ്  വിമര്ഷിക്കപെടനം ... എന്നാല്‍ ഭഗവത്ഗിദ  വിമര്ഷിക്കപെടാണോ???..... 
ഒരു സാങ്കല്‍പ്പിക കഥാപാത്രം ഈ ചിത്രത്തിന്റെ കഥയില്‍ വില്ലനായി ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌ എങ്ങനെ ഒരു മതത്തിന് മുഴുവന്‍ എതിരാവും എന്ന് മനസ്സിലാവുന്നില്ലെന്ന് സംവിധായകനും തിരകഥകൃത്തും ആയ ബി ഉണ്ണികൃഷ്ണന്‍
 ചോധിയം  ഉയര്‍ത്തുന്നു ..‎''രാക്ഷസ രാമന്‍ ''എന്ന സിനിമയുടെ പേര് നിശ്ചയിച്ച ഉടനെ അതിനെതിരെ പ്രതിഷേധിച്ചു പേര് ''രാക്ഷസ രാജാവ്'' എന്നാക്കി മാറ്റിച്ച തു  ഈ പ്രബുട്ത കേരളത്തില്‍ ആണ്, പൊന്മുട്ടയിടുന്ന തട്ടാന്‍ പൊന്മുട്ടയിടുന്ന താറാവ്‌ ആയത് ഈ പ്രബുട്ത കേരളത്തില്‍ ആണ്..!!സഖാവ് ടി പി യെക്കുറിച്ചുള്ള സിനിമയെടുക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സഹയാത്രികന്‍ മൊയ്ദുവിന്റെ ശ്രമങ്ങള്‍ ഭീഷണിയിലൂടെ പാര്‍ട്ടി തകര്‍ക്കുന്നുവെന്ന ആരോപനനം  ഉണ്ടായതു കേരളത്തില്‍ ആണ്,  കമലഹാസന്റെ തന്നെ മരുതനായകം എന്ന സിനിമ, ഹിന്ദു രാജാവ്‌ മതം മാറി മുസ്ലിം ആയ കഥ ആയത് കൊണ്ട് തുടക്കത്തിലേ നിന്ന് പോയതും  ഉണ്ണികൃഷ്ണന്‍ മറക്കരുത് .. ...   സിനിമാക്കൊട്ടകളിലേക്ക് മതസംഘടനകള്‍ പ്രതിഷേധ മാര്‍ച്ചിനും ന്യായികരനവുമില്ല.സഹനത്തിന്റെയും സഹിഷ്ണുതയുടെയും പര്യായമായിരുന്ന നബിതിരുമെനിയുടെ പേരും പറഞ്ഞ് ഒരു അധ്യാപകന്‍റെ കൈ വെട്ടിയെടുത്തവര്‍ക്ക്  പ്രതെക്കിച്ചു  ഇസ്ലാമിന്‍റെ പേരും പറഞ്ഞ് ഒരു സിനിമയ്ക്കെതിരെ തെരുവില്‍ ഇറങ്ങാന്‍ എന്ത് അവകാശമാണ് ഉള്ളത് ??? ഉസാമ ബിന്‍ ലാദന്‍ ഈ സിനിമയില്‍  ഒരു രംഗത്ത്‌ പ്രത്യക്ഷപ്പെടുന്നുണ്ട് .  എന്‍.ഡി.എഫ്  മുഖ പത്രമായ  തേജസില്‍ ഉസാമ ലാദന്‍  രക്തസാക്ഷിയായി ആണ് മുഖ ചിത്രം  വന്നത് ????  ഈ  സ്നാഹമാണോ  താലിബാനികളെയും ഇവിടത്തെ എന്‍.ഡി.എഫ്   സമരത്തെയും കണക്റ്റ് ചെയ്യുന്ന ഘടകം എന്ന്  വിമര്‍ശകര്‍   ചോദിച്ചാല്‍  ഉത്തരം   മുട്ടും ?  കേരളിയ മുസ്ലിംകള്‍ക്ക് പ്രധാന മായും രണ്ടു ആധികാരിക മത പണ്ഡിത സഭകള്‍ ഉണ്ട്കൂടാതെ ഒട്ടനവതി മത ആദര്ശ സംഘടനകളും ആവരോന്നും  ഇതുവരെ ഈ വിഷയത്തില്‍ ഒരു അഭിപ്രായവും പ്രകടിപ്പക്കാത്തത് കൊണ്ട് രണ്ടു മൂന്ന് ദിനമായി  കണ്ട കൊണ്ടിരിക്കുന്ന   സമര ആഭാസങ്ങള്‍ ഇസലാമിന്റെ പേരില്‍ എഴുതരുത്  ...കമല്‍ ഹാസന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ മുസ്ലിം ആണെന്ന് കരുതി  സുരക്ഷാ പീഡനത്തിനു   വിധേ യനായആള്‍   തന്നെ  ഈ ചിത്രം ഒരുക്കി എന്നത് വിഷമം ഉണ്ടാക്കുന്നു..   എന്ന് വെച്ച് കമല്‍ ഒരു സംഗ പരിവാര്‍ ഏജന്റ് ആണെന്ന തരത്തില്‍  വരുന്ന വാര്‍ത്തകള്‍  ശരിയല്ല ..സിനിമയില്‍ കൂടി മുസ്ലിം വിരുദ്ധത കുത്തി വെക്കുന്ന പ്രവണത സയനിസ്ടുക്കള്‍ തുടക്കം കുറിച്ചതു..   തമിഴു  താരം വിജയിന്റെ മെഗാ ഹിറ്റായ ''തുപ്പാക്കി''യെ കുറിച്ച് ഇത്തരത്തില്‍ ഒരു ആരോപണം ഉണ്ടായപ്പോള്‍ വിവാദ ഭാഗം പിന്‍വലിച്ചു സംവിധായകനും , നിര്‍മാതാവും മുസ്ലിം സമുധായ്തൊടു ക്ഷമാപണം നടത്തി പടം പിന്നീട് മെഗാ ഹിറ്റിലേക്ക് പോവുകയും ചെയ്തു ,  ഈ മാന്യതയാണ്   കമലഹാസന്റെ  ഭാഗത്ത്‌ നിനും  ഉണ്ടാവേണ്ടത്. കമലഹാസന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കും എന്ന് നമ്മുക്ക കരുതാം....
,
പുതിയ വെല്ലുവിളികളുടെ മേല്‍   വിജയിക്കാനുള്ള ആര്‍ജ്ജവം സമുദായം കാണിക്കണം. അല്ലാതെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത സിനിമ പ്രദര്‍ശിപ്പിക്കുവാന്‍  സമ്മതിക്കില്ലെന്നും തിയേറ്റര്‍ അടിച്ചു പൊളിക്കുമെന്നും പറയുന്നത് അവിവേകമാണ്... ഇതു എന്‍.ഡി.എഫ് ചെയ്താലും   ശിവസേന ചെയ്താലും അത്  എതിര്‍ക്കപെടെണ്ടത് തന്നെയാണ്... ഇസ്ലാം മതത്തിന്‍റെ യഥാര്‍ഥ മൂല്യങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തി ഒരു തരം കൊട്ടേഷന്‍ ഗുണ്ടായിസതിന്റെ മാതൃകയില്‍  അരങ്ങേറി വരുന്ന തിവ്രവാതം  എതിര്‍ക്കപെടനം... ''കാവി ഭികരതയും  താലിബാനന്‍ ഭികരതയും''    സാമൂഹികവിപത്ത്തിന്റെ അടയാളമാണ്.സിനിമക്കെതിരെ പ്രതികരിക്കാന്‍ അവകാശമുണ്ട്‌. പക്ഷെ ആ പ്രതികരണം ജനാധിപത്യപരമായിരിക്കണം.  ആരാണ് ചരിത്രത്തില്‍ ''വിശ്വരൂപം'' ??????? ''യോഗെസ്വരനായ കൃഷ്ണന്‍ ,കുരുക്ഷേത്രയുദ്ധക്കളത്തില്‍ അര്‍ജുനനു ഗീതോപദേശം നല്‍കി..എന്നിട്ടും ശങ്ക മാറാത്ത അര്‍ജുനനെ കാണിച്ചതാനത്രേ  വിശ്വരൂപം''.''ദിവ്യചക്ഷുസു ലഭിച്ച അര്‍ജുനന്‍ ആ വിശ്വരൂപ ദര്‍ശനത്തോടെ എല്ലാ ശങ്കയും മാറി''....അങ്ങനെയുള്ള മതപരമായ പ്രാധാന്യമുള്ള പദമാണ് വിശ്വരൂപം എന്നത്..
ആ പദം ഒരു നാലാംകിട സിനിമക്ക് ഉപയോഗിച്ചതിലൂടെ കമലഹാസന്‍ ഹിന്ദുമതത്തെയും ശ്രീകൃഷ്ണപരമാത്മാവിനെയുമല്ലേ നിന്ദിച്ചിരിക്കുന്നത്....അപ്പോള്‍  ഈ സിനിമകെതിരെ  ഹിന്ദുക്കളും പ്രതികരിക്കട്ടെ   ‎''രാക്ഷസ രാമന്‍ ''എന്ന സിനിമയുടെ പേര് നിശ്ചയിച്ച ഉടനെ അതിനെതിരെ പ്രതിഷേധിച്ചു പേര് ''രാക്ഷസ രാജാവ്'' എന്നാക്കി മാറ്റിച്ച കാക്കി ട്രൌസരുകാര്‍ക്കും എന്‍.ഡി.എഫു കരോടപ്പം  ചേരാം    !! '' ദശാവതാരം'' എന്ന സിനിമയും   ''ഡാം 999''   വിവാദം  ഉണ്ടാക്കി  മാര്‍ക്കറ്റ് കണ്ടെത്തിയ സിനിമകള്‍ ആണ്.ഒരു ഫ്രീ പ്രചരണം കിട്ടാന്‍ വേണ്ടി  ഈ   സിനിമാക്കാര്‍ പണം നല്കിയിരുന്നു  എന്നാണ് ജന സംസാരം ...... ..      വിശ്വരൂപം വിവാദത്തില്‍ നിന്നൊക്കെ ലാഭം ഉണ്ടാകാന്‍ പോകുന്നത്‌  യദാര്‍ത്ഥത്തില്‍ കമല് ഹാസന് തന്നെയാണ് , ചില്ലറ പബ്ലിസിറ്റി ആണോ വിശ്വരൂപത്തിനു കിട്ടിയിരികുന്നത്.... .കമല്‍ഹാസന്‍ ആര്കെങ്കിലും പണം നല്കിയിട്ടുണ്ടാവുമോ ??? ആശയസംവാദത്തില്‍ ഏര്‍പ്പെട്ടും  നല്ല കലാ സൃഷ്ടികള്‍  ഉണ്ടാക്കിയും  ആണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍  കാണിക്കേണ്ടത്.  ഒരു പാട് പ്രഗല്‍ബരായ മുസ്ലിം സംവിധായകര്‍ ഉണ്ടായിട്ടും ഇസ്ലാമിന്റെ യാഥാര്‍ത്ഥ മുഖം വരച്ചു കാണിക്കാന്‍ അവര്‍  എന്ത് കൊണ്ട്  തയാറാകുന്നില്ല എന്നതാണ്  നാം ചര്‍ച്ച ചെയെണ്ടത്...കമലഹാസന്റെ വിശ്വരൂപം എന്നാ സിനിമക്കെതിരെ പ്രതികരിക്കാന്‍ അവകാശമുണ്ട്‌. പക്ഷെ ആ പ്രതികരണം ജനാധിപത്യപരമായിരിക്കണം ഇസ്ലാം മതത്തിന്‍റെ യഥാര്‍ഥ മൂല്യങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തി ഒരു തരം കൊട്ടേഷന്‍ ഗുണ്ടായിസതിന്റെ മാതൃകയില്‍  അരങ്ങേരുന്ന   എന്‍.ഡി.എഫ് സമരം   എതിര്‍ക്കപെടനം. എന്നാണ് എന്റെ  അഭിപ്രായം ... ...

 ... ----------------

No comments:

Post a Comment